Wednesday, February 14, 2007

എന്റെ ഒരായ്ച

പ്രണയത്തിന്റെ ഒരു വാരം.
ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ഏതെങ്കിലും തരത്തിലുള്ള സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അതു തികച്ചും വ്യക്തിപരമാണ്.
12/02/2007 തിങ്കളാഴ്ച്ച
ഇതാണീ തിങ്കളാഴ്ച്ചയുടെ കുഴപ്പം. ഞായറാഴ്ച്ചക്ക് ഇനിയും 6 ദിവസം കാത്തിരിക്കണം. എന്നും ഫോണിലൂടെ അവളോട് എന്തെങ്കിലും രണ്ടു വാ‍ക്ക് സംസാരിക്കാറുണ്ടെങ്കിലും മനസ്സ് തുറന്ന് കുറച്ച് സമയം സംസാരിക്കണമെങ്കില്‍ ഞായറാഴ്ച്ച വരണം. ഭാഗ്യം കൂടെയുണ്ടെങ്കില്‍ വീഡിയൊചാറ്റിലൂടെ അവളുടെ സുന്ദരവദനം കാണാനും ഒരു അവസരം കൈവരും. ഇന്നലെ സംസാരിച്ചതെയുള്ളു എങ്കിലും ഒരുപാട് നാളായതുപോലെ തോന്നുന്നു. ഓരോന്നു ചിന്തിച്ചിരുന്ന് ഇരുട്ടായതറിഞ്ഞില്ല. സമയം 9 മണിയായല്ലൊ. ഒന്നു വിളിച്ച് നോക്കാം. അവന്‍ സ്പീഡ് ഡയലില്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു.
അവന്‍ : നീയെന്താ ഒന്നും സംസാരിക്കാത്തെ. നിനക്കെന്നെ ഇഷ്ടമല്ലെന്നുണ്ടൊ?
അവള്‍ : എപ്പോഴും എന്തിനാ ഇതു തന്നെ ചോദിച്ചോണ്ടിരിക്കുന്നെ? എനിക്ക് തീരെ വയ്യ. ക്ലാസ്സ് , റ്റ്യൂഷന്‍, ഡാന്‍സ് പ്രാക്റ്റീസ്. എല്ലാം കഴിഞ്ഞ് ദാ ഇപ്പോ ഫ്രീയായതെ ഉള്ളു.
അവന്‍ : ശരി നീ കുറച്ച് റെസ്റ്റെടുക്ക്. കുറച്ച് കഴിഞ്ഞ് എനിക്കു വിളിക്കുമോ. ഞാന്‍ കാത്തിരിക്കും.
അവള്‍ : വേണ്ട കാത്തിരിക്കണ്ട. എന്റെ ഫോണില്‍ ബാലന്‍സ് ഇല്ല.
13/02/2007 ചൊവ്വാഴ്ച്ച. (ഞായറാഴ്ച്ചയാവാ‍ന്‍ ഇനിയും 5 ദിവസം ബാക്കി)
അവളുടെ ഫോണ്‍ മണിയടിക്കുന്നു. അവനാണ്.
അവന്‍ : എന്താ സുഖമല്ലെ? എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?അവള്‍ : ചേട്ട എന്റെ ഫ്രന്റ്സ് ഉണ്ട് ഇവിടെ. ഞാന്‍ കുറച്ച് കഴിഞ്ഞ് വിളിക്കാം.
അവന്‍ കാത്തിരിക്കുന്നു. അരമണിക്കൂര്‍ കഴിഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞു രാത്രി ആയി. അവള്‍ വിളിക്കുന്നില്ല. അവന്റെ കൈകള്‍ സ്പീഡ് ഡയലിംഗില്‍ അമരുന്നു.
അവള്‍ : ഹലൊ ചേട്ട അവരൊക്കെ ഇപ്പോഴാ പോയത്. നല്ല ക്ഷീണം ഞാന്‍ പിന്നെ വിളിക്കാം. ഗുഡ് നൈറ്റ്.
14/02/2007 ബുധനാഴ്ച്ച. (ഞായറാഴ്ച്ചയാവാ‍ന്‍ ഇനിയും 4 ദിവസം ബാക്കി)
ഫോണ്‍ കോള്‍അവന്‍ : എന്താ ഇന്നും ആരെങ്കിലും ഉണ്ടൊ? ഫ്രീയാണെങ്കില്‍ ചാറ്റ് റൂമില്‍ വാ.അവള്‍ : അപ്പുവും ഫ്രന്റ്സും ഉണ്ട്. പിന്നെ എന്റെ കുറച്ച് റിലേറ്റീവ്സ് വന്നിട്ടുണ്ട്. ഞാന്‍ പിന്നെ വിളിക്കാം. അല്ലെങ്കില്‍ വേണ്ട എസ്. എം. എസ്. അയക്കാം. ബൈ.
15/02/2007 വ്യാഴാഴ്ച്ച. (ഞായറാഴ്ച്ചയാവാ‍ന്‍ ഇനിയും 3 ദിവസം ബാക്കി)അവള്‍ക്ക് അവന്റെ ഫോണ്‍ കോള്‍.
അവള്‍ : ഏട്ടാ ഞാന്‍ ചേട്ടന് കുറെ നേരമായി ട്രൈ ചെയ്യുന്നു. ഞാന്‍ ഇന്ന് കോളേജില്‍ പോയില്ല. റിലേറ്റീവ്സിന്റെ കൂടെ ഔട്ടിങ്ങിന് പോയി.അവന്‍ : ഓക്കെ. വേറെ എന്തൊക്കെയാ വിശേഷങ്ങള്‍.അവള്‍ : ഞാന്‍ മെസ്സേജ് അയക്കാം. ബൈ.
16/02/2007 വെള്ളിയാഴ്ച്ച. (ഞായറാഴ്ച്ചയാവാ‍ന്‍ ഇനിയും 2 ദിവസം ബാക്കി)അവന്റെ ഫോണ്‍ കോള്‍അവള്‍ : ഹായ് ഏട്ടാ ഞാന്‍ സിനിമാ ടാക്കീസിലാ. പിന്നെ വിളിക്കാം. ബൈ.
17/02/2007 ശനിയാഴ്ച്ച. (ഹായ് നാളെ ഞായറാഴ്ച്ച)അവന്റെ ഫോണ്‍ കോള്‍അവള്‍ : ഏട്ടാ ഒരു റിലേറ്റീവിന്റെ കല്ല്യാണമാ മറ്റന്നാള്‍. ഞാന്‍ അന്നു പറഞ്ഞിരുന്നില്ലെ ആ ചേട്ടന്റെ തന്നെ. ഞാന്‍ കുറച്ചു കഴിഞ്ഞാല്‍ അവിടെ പോവും. ഇന്നു രാത്രി അവിടെ തങ്ങിയിട്ട് മറ്റന്നാള്‍ കല്ല്യാണവും കഴിഞ്ഞിട്ടെ വരൂ. അവന്‍ : ഇതെന്താ എന്നോട് നേരത്തെ പറയാതിരുന്നത്?അവള്‍ : ഞാന്‍ കല്ല്യാണത്തിന്റെ കാര്യം നേരത്തെ പറഞ്ഞിരുന്നില്ലെ. പിന്നെ ഇന്നു തന്നെ പോകുന്ന കാര്യം ഞാന്‍ തന്നെ ഇപ്പോഴാ അറിഞ്ഞെ. ഇനിയിപ്പോ പോയില്ലേല്‍ അവര്‍ക്ക് വിഷമമാവും. അപ്പോ ശരി ഞാന്‍ പിന്നെ വിളിക്കാം. ബൈ.
18/02/2007 ഞായറാഴ്ച്ച.( പ്രതീക്ഷിച്ച പോലെ ഞായര്‍ വന്നു പക്ഷെ ഒരു ഉത്സാഹവും തോന്നുന്നില്ല.)
ഇപ്പോള്‍ അവള്‍ കല്ല്യാണ തിരക്കില്‍. ഫോണ്‍ ശബ്ദിക്കുന്നു.
അവള്‍ : ഏട്ടാ ഞാന്‍ തിരക്കിലാ. ബൈ.ഒരു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും അവന്റെ ഫോണ്‍ കോള്‍.അവള്‍ അറ്റന്റ് ചെയ്യുന്നില്ല.അവന്റെ ഫോണില്‍ മെസ്സേജ് റ്റ്യൂണ്‍ അടിക്കുന്നു.അവളുടെ മെസ്സേജാണ്. അവന്‍ ആകാഷയോടെ മെസ്സേജ് വായിക്കുന്നു.“ഇവിടെ റിലേറ്റീവ്സ് ഉണ്ട്. തിരക്കണ് എന്നെ ഇപ്പോ വിളിക്കണ്ടാട്ടൊ.”
രാത്രി.അവന്റെ ഫോണ്‍ കോള്‍.അവള്‍ : ഞാന്‍ ഇപ്പോ വന്നതെ ഉള്ളു.അവന്‍ : ഓ ഇല്ലെങ്കില്‍ നീയിപ്പോ വിളിച്ചേനെ. എനിക്കറിയാം ഈയിടെയായി നിനക്കെന്നോട് സംസാരിക്കണമെന്നില്ല. കുറെ ദിവസത്തിനു ശേഷം കിട്ടിയ ഞായറഴ്ച്ചയാ. അതിപ്പോ ഇങ്ങിനെയാ‍യി.അവള്‍ : എന്താ‍ ഏട്ടാ ഇങ്ങിനെയൊക്കെ സംസാരിക്കുന്നത്. എനിക്കെന്തു ചെയ്യാന്‍ കഴിയും. പിന്നെ നാളെ എന്നെ വിളിക്കണ്ടാട്ടൊ. ഞാന്‍ കല്ല്യാണപ്പെണ്ണിന്റെ വീട്ടില്‍ പോവാ. അവിടെ ഫങ്ഷന്‍ ഉണ്ട്. ഗുഡ് നൈറ്റ്.
ഇതൊരു തനിയാവര്‍ത്തനം ആകുമ്പോള്‍ അവനെന്തു ചെയ്യാന്‍ കഴിയും. പലപ്പോഴും കാരണങ്ങള്‍ മാത്രം മാറുന്നു. സംഭവിക്കുന്നത് അതു തന്നെ. അവനവളെ മറക്കണമെന്നുണ്ട്. പക്ഷെ .......................